സാക്ഷ്യങ്ങൾ 
 

സാഷ്യം 09.10.2025

ലെൻസിമോൾ വേണ്ടി പിതാവ് ജോയിക്കുട്ടി എഴുതുന്ന സാക്ഷ്യം. എൻറെ മകൾ ബി എസ് സി നേഴ്സ് ആണ് മോൾ ന്യൂസിലൻഡിലേക്ക് പോകുവാൻ വേണ്ടി പരീക്ഷയെഴുതി ആദ്യം തോറ്റുപോയി അങ്ങനെ ഇവിടെ മരുതമൂട് പള്ളിയിൽ വന്ന് ഏഴ് വെള്ളിയാഴ്ച എന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാമെന്ന് നേർച്ച നേരുകയും മോൾ പാസായാൽ സാക്ഷ്യം പറഞ്ഞു കൊള്ളാമെന്നും കഞ്ഞിക്ക് 2000 രൂപ കൊടുത്തുകൊള്ളാം എന്നും നേർച്ച പറഞ്ഞു .പരീക്ഷ മോൾ പാസായി അതിനും മാതാവിനും. യേശു അപ്പച്ചനും ,വിശുദ്ധ യൂദാപ്പച്ചനും ,വിശുദ്ധ ഗീവർഗീസ് സഹദായ്ക്കും ആയിരമായിരം സ്തോത്രവും നന്ദിയും അർപ്പിക്കുന്നു എന്ന്
ജോയിക്കുട്ടി
കരിക്കില്ല ചരുവിള വീട്
തലച്ചിറ
കൊട്ടാരക്കര

ജോയിക്കുട്ടി

കരിക്കില്ല ചരുവിള വീട്, തലച്ചിറ, കൊട്ടാരക്കര

Shared on: October 24, 2025

സാഷ്യം 09.10.2025

എൻറെ ജീവിതപങ്കാളിക്ക് വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്. അദ്ദേഹം ദുബായിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് .കഴിഞ്ഞ നവംബർ മാസത്തിൽ അദ്ദേഹത്തിൻ്റെ വിസയുടെ റസിഡൻഷ്യൽ ഐഡിയുടെ കാലാവധി കഴിഞ്ഞു. അത് പുതുക്കുവാൻ വേണ്ടി പാസ്പോർട്ട് കമ്പനിയിൽ ഏൽപ്പിക്കുവാൻ ആയിട്ട് ക്യാമ്പ് ഇൻചാർജിനെ ഏൽപ്പിച്ചു. ഒരു മാസമായിട്ടും വിസയുടെ ഐഡി പുതുക്കി കിട്ടിയില്ല അപ്പോൾ അദ്ദേഹം ഒരു മെയിൽ കമ്പനിയിലേക്ക് അയച്ചു അപ്പോൾ പാസ്പോർട്ട് അവിടെ കിട്ടിയിട്ടില്ലെന്നും അറിഞ്ഞു. ക്യാമ്പ് ഇൻചാർജ് നോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പാസ്പോർട്ട് അവിടെ ഏൽപ്പിച്ച എന്നും പറഞ്ഞു. വീട്ടിൽ വിളിച്ചപ്പോൾ പാസ്പോർട്ട് നഷ്ടപ്പെടുന്ന ഞങ്ങളോട് പറഞ്ഞു. വിഷമിച്ചു ഞാൻ യൂദാപ്പച്ചനോട് അപേക്ഷിച്ചു 9 ആഴ്ച ഞാൻ ഈ പള്ളിയിൽ വന്നു പ്രാർത്ഥിക്കാം എന്ന് നേർന്ന് . അതിൻറെ ഫലമായി മൂന്നാം ദിവസം അദ്ദേഹത്തിൻറെ പാസ്പോർട്ട് ക്യാമ്പ് ഇൻ ചാർജിൻ്റെ കയ്യിൽ തിരികെ ലഭിച്ചു .അദ്ദേഹത്തിൻറെ വിസയുടെ പ്രസിഡൻഷ്യൽ ഐഡിയും പുതുക്കി. ലീവിന് മെയ് മാസത്തിൽ നാട്ടിൽ എത്തുവാനും സാധിച്ചു അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാപ്പച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി
റീന
കൊപ്പാറ പുത്തൻവീട്
കൂടൽ
09.10.2025

റീന

കൊപ്പാറ പുത്തൻവീട് കൂട്ടൽ

Shared on: October 24, 2025

സാഷ്യം 09.10.2025

എൻറെ ജീവിതപങ്കാളിക്ക് വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്. അദ്ദേഹം ദുബായിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് .കഴിഞ്ഞ നവംബർ മാസത്തിൽ അദ്ദേഹത്തിൻ്റെ വിസയുടെ റസിഡൻഷ്യൽ ഐഡിയുടെ കാലാവധി കഴിഞ്ഞു. അത് പുതുക്കുവാൻ വേണ്ടി പാസ്പോർട്ട് കമ്പനിയിൽ ഏൽപ്പിക്കുവാൻ ആയിട്ട് ക്യാമ്പ് ഇൻചാർജിനെ ഏൽപ്പിച്ചു. ഒരു മാസമായിട്ടും വിസയുടെ ഐഡി പുതുക്കി കിട്ടിയില്ല അപ്പോൾ അദ്ദേഹം ഒരു മെയിൽ കമ്പനിയിലേക്ക് അയച്ചു അപ്പോൾ പാസ്പോർട്ട് അവിടെ കിട്ടിയിട്ടില്ലെന്നും അറിഞ്ഞു. ക്യാമ്പ് ഇൻചാർജ് നോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പാസ്പോർട്ട് അവിടെ ഏൽപ്പിച്ച എന്നും പറഞ്ഞു. വീട്ടിൽ വിളിച്ചപ്പോൾ പാസ്പോർട്ട് നഷ്ടപ്പെടുന്ന ഞങ്ങളോട് പറഞ്ഞു. വിഷമിച്ചു ഞാൻ യൂദാപ്പച്ചനോട് അപേക്ഷിച്ചു 9 ആഴ്ച ഞാൻ ഈ പള്ളിയിൽ വന്നു പ്രാർത്ഥിക്കാം എന്ന് നേർന്ന് . അതിൻറെ ഫലമായി മൂന്നാം ദിവസം അദ്ദേഹത്തിൻറെ പാസ്പോർട്ട് ക്യാമ്പ് ഇൻ ചാർജിൻ്റെ കയ്യിൽ തിരികെ ലഭിച്ചു .അദ്ദേഹത്തിൻറെ വിസയുടെ പ്രസിഡൻഷ്യൽ ഐഡിയും പുതുക്കി. ലീവിന് മെയ് മാസത്തിൽ നാട്ടിൽ എത്തുവാനും സാധിച്ചു അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാപ്പച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി
റീന
കൊപ്പാറ പുത്തൻവീട്
കൂടൽ
09.10.2025

റീന

കൊപ്പാറ പുത്തൻവീട് കൂട്ടൽ

Shared on: October 24, 2025

സാഷ്യം 111 10 . 2025

ദൈവത്തിന് സ്തുതി
എൻറെ പേര് മറിയാമ്മ ജോർജ് ഞാൻ 2023 ൽ ഒരു വീട് വെക്കുന്നതിന് വേണ്ടി യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു 2025 ൽ വീടിൻറെ പണി പൂർത്തിയായി ഞങ്ങൾ കുടുംബമായി അതിൽ താമസിക്കുന്നു. അതിൽ താമസിച്ചുകൊണ്ടാണ് ഞാൻ സാക്ഷ്യം എഴുതി കൊടുക്കാമെന്ന് നേർച്ച നേർന്നിരുന്നു . യേശുവേ നന്ദി യേശുവേ സ്തുതി
മറിയാമ്മ ജോർജ്
തുവയൂർ

മറിയാമ്മ ജോർജ്

തുവയൂർ

Shared on: October 24, 2025

സാഷ്യം 09.10.2025

യേശുവേ നന്ദി യേശുവേ സ്തോത്രം
എൻ്റെ പേര് സൗമിനിസജീവൻ മാന്നാറാണ് എൻ്റെ വീട് എനിക്ക് രണ്ട് മക്കൾ ഉണ്ട് ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. എൻ്റെ മൂത്തമകൻ കഴിഞ്ഞവർഷം ഓസ്ട്രേലിയയിൽ എം .എസ്സി .ക്ക് പഠിക്കുവാൻ വേണ്ടി പോയി .മോൻ അവിടെ ചെന്ന്കഴിഞ്ഞ് ജോലി പടൈം ജോലി ശരിയായില്ല അതിൽ അവൻ മാനസികമായി വളരെ ദുഃഖിതൻ ആയിരുന്നു പഠിത്തത്തിൽ അവൻ പിറകോട്ട് പോയി രണ്ടു വിഷയത്തിൽ തോറ്റുപോയി എന്നോട് പറയാൻ വിഷമമായിരുന്നു. ഈ കാര്യം അങ്ങനെ ഒരു ദിവസം എന്നെ വിളിച്ചിട്ട് പറയുകയാണ് ഞാൻ തിരിച്ചു വരുവാനാണ് എന്ന് പറഞ്ഞു . ഞാൻ ഒരു ഭ്രാന്തിയെ പോലെയായി അവനെ വിട്ടത് വീടും സ്ഥലവും പണയം വെച്ചിട്ടാണ് പിന്നെ ഞാൻ മോനോട് സമാധാനത്തിൽ പറഞ്ഞു .നീ അവിടെ നിൽക്ക് ദൈവം അറിയാതെ ഒന്നും നടക്കുകയില്ല . അന്നുതന്നെ ദൈവത്തിൻ്റെ ദൂതൻ എന്ന് പറയാം എൻ്റെ ഒരു കൂട്ടുകാരി അടൂരിൽ താമസമുണ്ട് അവളെന്നെ ക്ഷേമം അറിയുവാൻ വിളിച്ചതാണ് അപ്പോൾ ഞാൻ ഈ വിവരങ്ങളെല്ലാം പറഞ്ഞു. അവളെന്നെ സമാധാനപ്പെടുത്തി എന്നിട്ട് എന്നോട് പറഞ്ഞു . മരുതിമൂട് എന്ന് പറയുന്ന സ്ഥലത്ത് ഒരു പള്ളിയുണ്ട് അവിടെ വന്നു
വിശുദ്ധ യുദതദേവൂസിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കാനും 9 വ്യാഴാഴ്ച അവിടെ വന്നു കുർബാന കാണാമെന്നും 101 രൂപയും 101 മെഴുകുതിരിയും ഒരു പൂമാലയും ചാർത്താം എന്ന് ഞാൻ നേർന്നു. ഇന്നെൻ്റെ ഒമ്പതാമത്തെ വ്യാഴാഴ്ചയാണ് ഒരാഴ്ച കഴിയുമ്പോൾ തന്നെ മാറ്റങ്ങൾ വന്നു. എൻ്റെ മോൻ വിളിച്ചു ഒരു ജോലി ശരിയായി അതിനുവേണ്ടി ഞാൻ യൂണിഫോമിന് പോവുകയാണ് . എൻ്റെ വിശുദ്ധ : യുദാതദേവുസിനോട് എങ്ങനെ നന്ദി പറയണംഞാൻകോടാനുകോടിനന്ദിപറയുന്നു .
എന്ന്
സൗമിനി സജീവൻ
മുത്തേത്ത് വീട്
മേൽപ്പാടം, മാന്നാർ
09.10.2025

സൗമിനി സജീവൻ

മുത്തേത്ത് വീട്, മേൽപ്പാടം, മാന്നാർ

Shared on: October 24, 2025

സാഷ്യം

വിശുദ്ധ യൂദാശ്ലീഹായെ
എന്റെ പേര് സാലി ഞാൻ വാളകം സ്വദേശിയാണ് എൻ്റെ ഭർത്താവ് നാലു വർഷമായി ഡയാലിസിസ് ചെയ്യുകയാണ് .എനിക്ക് 13 വയസ്സുള്ള രണ്ടു കുട്ടികളാണ് ഞങ്ങൾക്ക് ഒരു ഭവനത്തിനായി ഒരുപാട് ആഗ്രഹിച്ചു 10 വർഷമായി ഭർത്താവ് ഗൾഫിൽ ആയിരുന്നിട്ടും നടക്കാത്ത കാര്യം ഞാൻ മൂന്നുവർഷമായി മുടങ്ങാതെ മടികൂടാതെയും ഇവിടെ വന്ന് പ്രാർത്ഥി ച്ചും മുട്ടിന്മേൽ പടി നേർച്ച ചെയ്തും . ഞാൻ മാർത്തോമ സഭ വിശ്വാസിയാണ് പള്ളിയിൽനിന്ന് ഞങ്ങൾക്ക് വീട് വച്ചു തന്നു എന്ന്
സാലി ബിനു
വലിയക്കോട് വിളയിൽ വീട്
വാളകം

സാലിബിനു

വലിയക്കോട് വിളയിൽ വീട്, വാളകം

Shared on: September 26, 2025

സാഷ്യം

ബഹുമാനപ്പെട്ട അച്ഛാ
ഞാൻ വിശുദ്ധ യൂദാശ്ലീഹായുടെ ഒരു വിശ്വാസിയാണ് വർഷങ്ങളായി ഈ പള്ളിയിൽ വരുന്നു ഒത്തിരി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് അതിന് യൂദാ ഗ്ലീഹായുടെ നാമത്തിൽ ദൈവത്തിന് ആയിരം നന്ദി പറയുന്നു. ഞാൻ സാക്ഷ്യം എഴുതുന്നത് എൻ്റെ മകനു വേണ്ടിയാണ്. രണ്ടുവർഷം കൊണ്ട് നല്ലൊരു ജോലിക്ക് വേണ്ടി ഇവിടെ വന്ന് പ്രാർത്ഥിച്ചു ഈ മാസം ഒമ്പതാം തീയതി ദുബായിൽ ജോലി കിട്ടി കൂടാതെ എൻ്റെ കഴുത്തിന് ഒരു ചെറിയ മുഴപോലെ തോന്നി ഞാൻ അതിൽ തൊട്ടു നൊവേന ചൊല്ലി പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ അത് മാറികിട്ടി ഇത്രയും അത്ഭുതങ്ങൾ പ്രവർത്തിച്ച വിശുദ്ധ യൂദാശ്ലീഹായുടെ നാമത്തിൽ ദൈവത്തിന് ഒരായിരം നന്ദി അർപ്പിക്കുന്നു
ഉഷ
ഓമല്ലൂർ

ഉഷ

ഓമല്ലൂർ

Shared on: September 26, 2025

സാഷ്യം

വിശുദ്ധ യൂദാശ്ലീഹായെ അവിടുന്ന് എൻറെ ആഗ്രഹം സാധിച്ചു തന്നു
പ്ലസ് ടു ഫുൾ എ പ്ലസ് വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇവിടെ വന്ന് പ്രാർത്ഥിച്ചു പരീക്ഷ എല്ലാം വളരെ പാടായിരുന്നു . എനിക്ക് പ്ലസ് വണ്ണിന് ആദ്യം രണ്ട് എ പ്ലസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഇവിടെ വന്ന് പ്രാർത്ഥിക്കുകയും ഇമ്പ്രൂവ്മെന്റ് എക്സാം 2 വിഷയങ്ങൾക്ക് എഴുതി അതിൽ രണ്ടിനും എനിക്ക് എ പ്ലസ് ലഭിച്ചു പ്ലസ്ടുവും എൻ്റെപരീക്ഷ എല്ലാം വളരെ പാടായിരുന്നു എന്നിരുന്നാലും എൻ്റെ പ്രാർത്ഥന കേട്ട് എനിക്ക് അവിടുന്ന് ഫുൾ എ പ്ലസ് തന്നു വിശുദ്ധ യൂദാശ്ലീഹായ്ക്ക് നന്ദി
ജോസ്ന
ജിപ്സം ഭവൻ
ഐരമൺ

ജോസ്ന

ജപ്സം ഭവൻ, ഐരമൺ

Shared on: September 26, 2025

സാഷ്യം

ദൈവത്തിനു സ്തുതി
എന്റെ പേര് മാക്സൺ എന്നാണ് കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ആദ്യത്തെ ഒന്നരവർഷം മുടക്കം കൂടാതെ ശമ്പളം ലഭിച്ചിരുന്നു. പിന്നീടുള്ള ഒന്നരവർഷം ശമ്പളം ലഭിക്കാതെയായി വീട്ടിലേക്ക് ചെലവിന് പോലും പൈസ ഇല്ലാതെ ആകെ വിഷമത്തിലായി രണ്ടുവർഷത്തെ വിസക്കായിരുന്നു പോയത്. വിസ കാലാവധി കഴിഞ്ഞ് വിസ പുതിക്കിതരാത്ത അവസ്ഥ യായി ഫൈൻ കൂടി നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ .നാട്ടിൽ എനിക്കുവേണ്ടി ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും ആയി എൻറെ കുടുംബവും ഒരുപാട് വിഷമിച്ചിരുന്നു എൻറെ അപ്പച്ചൻ ഈ നിയോഗം സമർപ്പിച്ച് പത്ത് ആഴ്ച ഇവിടെ വന്ന പ്രാർത്ഥിക്കാം എന്ന് പറഞ്ഞു എട്ടാമത്തെ ആഴ്ച ആയപ്പോൾ 80,000 രൂപ ഫൈൻ ഉണ്ടായിരുന്നു എനിക്ക് ഫൈൻ ഒന്നും കൂടാതെ പൊതുമാപ്പ് വഴി തിരികെ നാട്ടിൽ വരുവാനും വീട്ടുകാരെയും കുഞ്ഞുങ്ങളെയും കാണാൻ സാധിച്ചു ഞങ്ങളുടെ ഈ പ്രാർത്ഥന സാധിച്ചു തന്ന ഈശോയ്ക്കും, വി . യൂദ തദേവൂസിനും ഒരുപാട് നന്ദി അർപ്പിക്കുന്നു.
മാക്സൺ ജസ്റ്റിൻ
ബീനാ ഭവനം
നൂറനാട്

മാക്സൺ ജസ്റ്റിൻ

ബീനാ ഭവനം , നൂറനാട്

Shared on: September 26, 2025

സാഷ്യം

ബഹുമാനപ്പെട്ട അച്ഛാ
എന്റെ പേര് ശ്രീവിദ്യ വർഷങ്ങളായി ഇവിടെ വന്ന പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത് എൻ്റെ കൊച്ചുമകളുടെ ഗർഭാവസ്ഥയിൽ എപ്പോൾ സ്കാൻ ചെയ്താലും അതിൽ ഒരു മുഴയുണ്ടെന്ന് ഡോക്ടർമാർ പറയുമായിരുന്നു ഞങ്ങൾ ഒരുപാട് ഭാരപ്പെട്ടാണ് ആദിനങ്ങളിൽ കഴിഞ്ഞിരുന്നത് ഞാൻ ഇവിടെ വന്ന് എൻ്റെ യൂദാ അപ്പച്ചനോട് ശക്തമായി പ്രാർത്ഥിക്കുകയും പടിനേർച്ച ചെയ്യുകയും സാക്ഷ്യം എഴുതി ഇടാമെന്ന് നേരുകയും ചെയ്തു . അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ എൻ്റെയൂദാപ്പച്ചൻ അൽഭുതം പ്രവർത്തിച്ചു കൊച്ചുമകൾ സുഖമായി ഒരു കുഞ്ഞിന് ജന്മം നൽകുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നു ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കാതെ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതിന് എൻ്റെയൂദാഅപ്പച്ചന്ആയിരമായിരം ആയിരം നന്ദി
ശ്രീവിദ്യ
കാഞ്ഞിരം നിൽക്കുന്നതിൽ വീട്
ഇലവുംതിട്ട 12 / 09/2025

ശ്രീവിദ്യാ

കാഞ്ഞിരം നിൽക്കുന്നതിൽ, ഇലവും തിട്ട

Shared on: September 26, 2025

സാഷ്യം 11.09.2025

ദൈവത്തിനു സ്തുതി
എൻ്റെ ഫസ്റ്റ് സെമസ്റ്റർ BSE നേഴ്സിങ് എക്സാം പാസാകാൻ വേണ്ടി യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എക്സാം നല്ല പാട് ആയിരുന്നു എന്നാൽ റിസൾട്ട് വന്നു നല്ല മാർക്ക് നേടി എക്സാം പാസായി ഈശോയ്ക്കും മാതാവിനും ഒരുപാട് നന്ദി
ഏഞ്ചൽ ബി ജോൺ
കൊട്ടാരക്കര 11 .09.2025

ഏഞ്ചൽ ബി ജോൺ

കൊട്ടാരക്കര

Shared on: September 18, 2025

സാഷ്യം 11.09.2025

വിശുദ്ധ യൂദശ്ലീഹായെ
എൻ്റെ എം ബി എയുടെ റിസൾട്ട് പെട്ടെന്ന് വരുവാനുംഎല്ലാ വിഷയത്തിനുംപാസാക്കുവാനും ഞാൻ ഇവിടെ വന്ന് വിശുദ്ധ യൂദാശ്ലീഹായോട് പ്രാർത്ഥിച്ചതിന്റെ പ്രകാരംഈ മാസം റിസൾട്ട് വരികയും ഞാൻ എല്ലാ വിഷയത്തിനുംപാസ് ആവുകയും ചെയ്തു . വിശുദ്ധ യൂദാശ്ലീഹായെ നന്ദി എന്ന്
ജോസ് മോൻ ഐസക്
കുണ്ടറ 11.09.2025

ജോസ് മോൻ ഐസക്ക്

കുണ്ടറ

Shared on: September 18, 2025

സാഷ്യം. 11.09.2025

യേശുവേ നന്ദി യേശുവേ സ്തുതി ബഹുമാനപ്പെട്ട അച്ഛൻ അറിയുന്നതിന് എൻറെ മകൾ ജൂലൈ ഒമ്പതാം തീയതി പനി ആയിട്ട് പത്തനംതിട്ട ഗവൺമെൻറ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു പനി വളരെ കൂടുതലായി . അവളെ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ ഐ സി യുവിൽ പ്രവേശിപ്പിച്ചു.അവിടെ നിന്നും മകളെ പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പറഞ്ഞു. ആരോഗ്യനില കൂടുതൽ മോശമായി വരികയായിരുന്നു അവിടെനിന്ന് എൻറെ യൂദാ പ്പച്ചനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എൻ്റെയേശു അപ്പച്ചൻ പൂർണ്ണ സൗഖ്യം നൽകി എൻ്റെ മകളെ അനുഗ്രഹിച്ചു ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം
സുനിത
'സേതു ഭവനം
ചാത്തന്നൂർ 11 .09.2025

സുനിത

സേതു ഭവനം, ചാത്തന്നൂർ

Shared on: September 18, 2025

സാഷ്യം. 111.09. 2025

യേശു മിശിഹായെ
എന്റെ കൊച്ചു മകൻ മുഹമ്മദ് ഷെയാഫിന് ഒന്നര വയസ്സായിട്ടും നടക്കാൻ സാധിക്കില്ലായിരുന്നു .ഞാൻ 9 വ്യാഴാഴ്ച ഈ പള്ളിയിൽ വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി എൻറെ കൊച്ചു മകന് നടക്കുവാൻ കഴിഞ്ഞു ഒരായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു
കെബീറത്ത്
പട്ടാഴി . 11.09. 2025

കെ ബീറത്ത്

പട്ടാഴി

Shared on: September 18, 2025

സാഷ്യം. 04.09.2025

ബഹുമാനപ്പെട്ട അച്ഛാ
ഞാൻ ഇവിടുത്തെ ഒരു വിശ്വാസിയാണ് എനിക്ക് പി എച്ച് ഡി അഡ്മിഷൻ ലഭിക്കുവാനും തടസ്സങ്ങൾ ഇല്ലാതെ വിവാഹം നടക്കുവാനും പ്രാർത്ഥിച്ചു സാക്ഷ്യം പറയാമെന്ന് നേർന്നു ഈ രണ്ടു കാര്യങ്ങളും ഭംഗിയായി നടന്നു കിട്ടി ദൈവത്തിന് ഒരായിരം നന്ദി. ഹസ്ബന്റിന് പിത്താശയത്തിൽ കല്ല് വന്ന് സർജറി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഇവിടെ വിളിച്ചു പ്രാർത്ഥനാ സഹായം അപേക്ഷിച്ചു . യാതൊരു സർജറിയും കൂടാതെ സൗഖ്യം കിട്ടി ഇപ്പം യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുന്നു ദൈവത്തിന് മഹത്വം അതുപോലെ വിദേശത്ത് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചു തടസ്സങ്ങൾ ഇല്ലാതെ അതും സാധ്യമാക്കി തന്നു ദൈവപരിപാലനയ്ക്ക് ഒരായിരം നന്ദിയും സ്തുതിയും സാക്ഷ്യം പറയാൻ വൈകിയതിന് ക്ഷമയും യാചിക്കുന്നു
അമ്മു
മാവേലിക്കര
04/09/2025

അമ്മു

മാവേലിക്കര

Shared on: September 12, 2025

സാഷ്യം 04.09.2025

എൻ്റെപേര് അനു ഞാൻ പുത്തൂരിൽ നിന്നാണ് വരുന്നത്. വിവാഹം കഴിഞ്ഞ് 9 വർഷമായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല അങ്ങനെ ഞാനും എൻ്റെ അമ്മയും ഇവിടെ വന്ന് ഒമ്പത് വ്യാഴാഴ്ച പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ തന്നു യൂദാശ്ലീഹാ അനുഗ്രഹിച്ചു .അതിലെല്ലാം ഉപരിയായി എനിക്ക് അത്ഭുതപ്രവർത്തിയായി തോന്നിയ കാര്യം ഒമ്പതാമാത്തെ വ്യാഴാഴ്ച പ്രാർത്ഥന അവസാനിച്ചത്ഡിസംബർ മാസത്തിൽ ആയിരുന്നു. ജനുവരിയിൽ തന്നെ ഞാൻ ഗർഭിണിയായി മാത്രമല്ല ഒരു ആശുപത്രിയിലും ഞങ്ങൾ പോയിരുന്നില്ല ഒരു മരുന്നും കഴിച്ചതും ഇല്ല സ്വാഭാവികമായി തന്നെ ഗർഭിണിയാവുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു കാരണം എനിക്ക് അതിന് കഴിയാത്ത ഒരു രോഗാവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത് വളരെ സങ്കടപ്പെട്ട് ജീവിച്ചിരുന്ന ഞങ്ങൾക്ക് വളരെ പ്രതീക്ഷയുടെ കാലഘട്ടം ആയിരുന്നു പിന്നീടുള്ള ഒമ്പത് മാസം പക്ഷേ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ ഒക്ടോബറിൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ ലഭിച്ചു എല്ലാ ദിവസവും യൂദാശ്ലീഹായുടെ പ്രാർത്ഥന ഞാൻ മുടങ്ങാതെ ചൊല്ലുമായിരുന്നു എന്ന്
അനു
പള്ളിയിൽ വീട്
പുത്തൂർ 04.09.2025

അനു

പള്ളിയിൽ വീട്, പുത്തൂർ_

Shared on: September 12, 2025

സാഷ്യം 21/08/2025

യേശുവേ നന്ദി യേശുവേ സ്തോത്രം.
എൻറെ പേര് ലിൻ്റാ ചെറിയാൻ ഞാൻ നേഴ്സ് ആയി ദുബായിൽ ഇപ്പോൾ ജോലി ചെയ്തു ചെയ്യുന്നു. ഞാൻ വിസിറ്റിംഗ് വിസക്ക് ദുബായിൽ ജോലി അന്വേഷിച്ചു പോയി നാട്ടിലെ രണ്ടര വർഷം എക്സ്പീരിയൻസ് ഉണ്ടായിരുന്നു നാലുതവണയും വിസ റിന്യൂ ചെയ്തു .കുറെ അന്വേഷിച്ചു അവസാനം ജോലി കിട്ടാതെ സങ്കടപ്പെട്ട് നാട്ടിൽ തിരികെ വരാൻ തീരുമാനിച്ചു അമ്മയും ഞാനും ഞങ്ങൾക്ക്നാട്ടിൽ തിരിച്ചു വരാതെ ജോലി തരണമേ യൂദാശ്ലീഹായേ ഞാൻ ഇവിടെ വന്ന് സാക്ഷ്യം പറയാം എന്ന് നേർച്ച നേർന്നു. അങ്ങനെ എനിക്ക് നല്ല ഒരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചു അധികം സാലറിയോടെ എനിക്ക് ജോലി തന്നു ഇതിനു സഹായിച്ചയുടെ
യൂദാസ്ലീഹായുടെ മാധ്യസ്ഥത്തിന് നന്ദി
ലിൻ്റാ ചെറിയാൻ
കല്ലൂർ കൊട്ട് ഹൗസ്
ളാക്കൂർ
21/08/2025

ലിൻ്റൊ ചെറിയാൻ

കല്ലൂർ കോട്ട് ഹൗസ്, ളാക്കൂർ

Shared on: August 25, 2025

സാഷ്യം 21/08/2025

ത്രീയേക ദൈവത്തിനു സ്തുതി .
എൻറെ മകൾ ഒരു ജോലിക്കായി പല പരീക്ഷകളും എഴുതി ഒരു ജോലിയും ലഭിച്ചില്ല. മകൾക്ക് ഒരു ജോലി ലഭിക്കാനായി രണ്ടുവർഷമായി ഈ പള്ളിയിൽ വന്ന് വിശുദ്ധ കുർബാനയയിലും, ദിവ്യകാരുണ്യ ആരാധനയിലും , നൊവേനയിലും പങ്കെടുത്തു പ്രാർത്ഥിക്കാറുണ്ട് തുടർച്ചയായി എല്ലാ ആഴ്ചകളിലും എനിക്ക് വരാൻ സാധിച്ചിട്ടില്ല . എന്നാൽ 2025 ഏപ്രിൽ മുതൽ എല്ലാ വ്യാഴാഴ്ചയും ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും നൊവേന പ്രാർത്ഥനയിലും പങ്കെടുക്കുന്നുണ്ട് .ഏപ്രിൽ 10 വ്യാഴാഴ്ച എൻറെ മകൾക്ക് ഒരു പരീക്ഷ ഉണ്ടായിരുന്നു ആ ദിവസം പരീക്ഷയുടെ തുടക്കം മുതൽ തീരുന്നതുവരെ എൻ്റെയേശുഅപ്പച്ചനോടും ,
പരിശുദ്ധ അമ്മയോടും, വിശുദ്ധ യൂദാശ്ലീഹായോടും വിശുദ്ധ ഗീവർഗീസ് സഹദായോടും സങ്കടത്തോടെ കൂടി പ്രാർത്ഥിച്ചു എൻറെ പ്രാർത്ഥന ദേവസന്നിധിയിൽ എത്തി ജൂൺ പതിനൊന്നാം തീയതി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ എൻറെ മകൾക്ക് ബാങ്കിൽ ജോലി ലഭിച്ചു. ജൂലൈ 23 തീയതി അവൾ ജോലിയിൽ പ്രവേശിച്ചു മകൾക്ക് ജോലി തന്ന് അനുഗ്രഹിച്ച യേശു അപ്പച്ചനോടും ,പരിശുദ്ധ അമ്മയോടും ,വിശുദ്ധ ഗീവർഗീസ് സഹദായോടും വിശുദ്ധ യൂദാശ്ലീഹായോടും ഒരായിരം നന്ദിയും സ്തോത്രവും അർപ്പിക്കുന്നു
എന്ന്
ലാലി , കൊല്ലം
21/08/2025

ലാലി

കൊല്ലം

Shared on: August 25, 2025

സാഷ്യം 21/08/2025

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ
എൻ്റെപേര് അബിയ പത്തനംതിട്ട സ്വദേശിയാണ് ഞാൻ കുറച്ചു വർഷങ്ങളായി മരുതമൂട് പള്ളിയിൽ വരുന്ന ആളാണ്. എനിക്ക് വിട്ടുമാറാത്ത തലവേദനയും അലർജി മൂലമുള്ള തുമ്മലും ഉണ്ടായിരുന്നു . വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥതയിൽ എനിക്ക് രോഗസൗഖ്യം ലഭിച്ചു . എനിക്ക് കിട്ടിയ ഈ അനുഗ്രഹത്തിന് ദൈവത്തോട് ഞാൻ നന്ദി പറയുന്നു എന്ന്
അബിയ
പത്തനംതിട്ട
21/08/2025

അബിയ

അബിയ പത്തനംതിട്ട

Shared on: August 25, 2025

സാഷ്യം 07/08/2025

ഈശോമിശിഹാ സ്തുതിയായിരിക്കട്ടെ:
ബഹുമാനപ്പെട്ട അച്ഛാ
എൻ്റെ പേര് റിനു ജിബിൻ ഞാൻ വിളക്കുടിയിൽ നിന്ന് വരുന്നു . വർഷങ്ങളായി ഞാൻ ഈ പള്ളിയിൽ ഒരു വിശ്വാസിയാണ് എൻറെ ഭർത്താവ് ജിബിൻ ബാബു ഖത്തറിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ മേലധികാരികളുടെ ഇടപെടൽ മൂലം ജോലി നഷ്ടപ്പെടുകയും ഏപ്രിൽ നാലാം തീയതി നാട്ടിൽ വരികയും ചെയ്തു. വേറെ ഒരു വരുമാനമാർഗ്ഗം ഇല്ലാത്ത സാഹചര്യത്തിൽ ഞങ്ങൾ ഏറെ ഭാരപ്പെട്ടു ഈ സമയമൊക്കെയും ഞാൻ ഉപവസിക്കുകയും വി:യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു .ദൈവത്തിനോട് അല്ലാതെ മറ്റാരോടും ഞങ്ങൾ ഈ സങ്കടം അറിയിച്ചിരുന്നില്ല. അത്ഭുതമെന്നു പറയട്ടെ ഏപ്രിൽ മാസം പകുതിയോടെ ഖത്തറിൽ നിന്നുള്ള മറ്റൊരു കമ്പനിയിൽ നിന്ന് ഇങ്ങോട്ട് ഓഫർ വരികയും കമ്പനിയുടെ നേരിട്ടുള്ള നിയമനം ആയതിനാൽ യാതൊരു പൈസ ചെലവുമില്ലാതെ ജോലിക്ക് കയറുവാൻ സാധിച്ചു . ജൂൺ 30 -ാം തീയതി
എൻ്റെ ഭർത്താവ് തിരിച്ചുപോയി. ആദി ശമ്പളം ഞങ്ങൾ ആഗ്രഹിച്ചതിലും അപ്പുറമായി ദൈവം തന്നു. ദൈവത്തിൻറെ ശക്തമായ ഇടപെടലുകൾ ഞങ്ങൾ ഈ സമയത്ത് അറിഞ്ഞു എൻറെ എല്ലാ ആവശ്യങ്ങൾക്കും അറിഞ്ഞു സഹായിച്ച സർവ്വശക്തനായ ദൈവത്തിനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ
വിശുദ്ധ' യൂദാശ്ലീഹായ്ക്കും ഒരായിരം നന്ദി
റിനു ജിബിൻ
സിബി ഭവനം
വിളക്കുടി 07/08/ 2025

റിനു ജിബിൻ

വിളക്കുടി

Shared on: August 13, 2025

സാഷ്യം 0708/2025

എൻറെ മകൻ ജിജു മൈക്കിളിന് യൂറിക് ആസിഡ് എന്ന രോഗം ബാധിച്ചു പല ആശുപത്രികളിലും ചികിത്സച്ചെങ്കിലും അസുഖം പൂർണ്ണമായി മാറിയില്ല. ശരീരം മുഴുവൻ നീര് ബാധിച്ച് വേദനയും , കിടപ്പിലായിരുന്നു ജോലിക്ക് പോകാൻ കഴിയാതെയും ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിൽ രോഗം കൂടുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. ഈ അവസരത്തിൽ ഞാൻ 9 വെള്ളിയാഴ്ച ഇവിടെ വന്ന് വി.കുർബ്ബാനയിലും, ദിവ്യകാരുണ്യ ആരാധനയിലും ,നൊവേനയിലും പങ്കു കൊള്ളാമെന്ന് നിയോഗം വെച്ചു പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നു.സൗഖ്യം നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദിയും പ്രാർത്ഥനയും സമർപ്പിക്കുന്നു എന്ന്
അൽഫോൻസ പി എം
മണിവിളയിൽ വീട്
ആയിരനല്ലൂർ , ഇടമൺ
07/08/2025

അൽഫോൺസാ P M

ഇടമൺ

Shared on: August 13, 2025

സാഷ്യം

ഇളമണ്ണൂർ,മരുതിമൂട് സെൻ്റ്. ജോർജ് ദൈവാലയത്തിനോട് അനുബന്ധിച്ച് വിശുദ്ധ:യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി. സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ മൂന്നാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് ( 28 -12 - 1978 )
ഉത്തിഷ്ട കാര്യത്തിന് ഉപകാരസ്മരണ
ഗൾഫിൽ എൻറെ മകൻറെ ജോലി നഷ്ടപ്പെടും എന്ന് മിക്കവാറും തീർച്ചയായും സന്ദർഭത്തിൽ ഞാൻ വിശുദ്ധ. യുദതദ്ദേവൂസിൻ്റെ മാധ്യസ്ഥം തേടി മുട്ടിപ്പായി പ്രാർത്ഥിക്കുകയും നേർച്ച നേരുകയും ചെയ്തു .അത്ഭുതമെന്നു പറയട്ടെ താമസംകൂടതെ അവന് അവിടെ ജോലി സ്ഥിരതലഭിച്ചിട്ടുള്ളതായ സന്തോഷവാർത്ത എനിക്ക് കിട്ടി .ആയതിന് വിശുദ്ധനോടുള്ള എൻറെ ഹൃദയ നിർഭരമായ കൃതജ്ഞത രേഖപ്പെടുത്തുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്
എന്ന് ഭക്തിപൂർവ്വം
മറിയക്കുട്ടി അബ്രു
ഗ്രീൻ വ്യൂ കോട്ടേജ്
കല്ലിൽ കടവ് , പത്തനാപുരം ( 28.12.1978 )

മറിയക്കുട്ടി അബ്രു

പത്തനാപുരം

Shared on: August 7, 2025

സാഷ്യം

ഇളമണ്ണൂർ,മരുതിമൂട് സെൻ്റ്. ജോർജ് ദൈവാലയത്തിനോട് അനുബന്ധിച്ച് വിശുദ്ധ:യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി. സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ രണ്ടാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് ( 01/ 10 / 1978 )
ഞാൻ യാക്കോബായ സമുദായക്കാരനാണ്. വളരെ നാളായി സാമാന്യ വിദ്യാഭ്യാസവും യോഗ്യതയും ഉണ്ടെങ്കിലും സ്ഥിരമായ ജോലി കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ ഇളമണ്ണൂർ മരുതിമൂട് സെൻറ് ജോർജ് ദൈവാലയത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള സെൻ്റ്.ജൂഡ് കുരിശടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ അത്ഭുത ശക്തിയെ പറ്റി അറിയുകയും എൻ്റെ ഉദ്ദേശ സാധ്യതയ്ക്കുവേണ്ടി ഒരു നേർച്ച നേരുകയും ചെയ്തു. അതിനുശേഷം ഒരാഴ്ചയ്ക്കകം എനിക്ക് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ സ്ഥിരമായ ഒരു ജോലി കിട്ടി ഇത് വിശുദ്ധ : യൂദാതദേവൂസിന്റെ മാധ്യസ്ഥ സഹായത്താൽ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്ന് ഭക്തിപൂർവ്വം
വി പി രാജു , കുറുങ്ങാട്ടി , വടക്കടത്തുകാവ്
അടൂർ 01 10.1978

വി.പി രാജു

അടൂർ

Shared on: August 7, 2025

സാഷ്യം. 30 / 07/ 2025

ദൈവത്തിനു സ്തുതി
വിശുദ്ധ. യൂദാശ്ലീഹായുടെ ഒരു വിശ്വാസിയാണ് ഞാൻ 25 വർഷമായി ഞാൻ ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നുണ്ട് .എനിക്ക് രണ്ടു മക്കളെ ദൈവം തന്നു . മകളുടെ കല്യാണം കഴിഞ്ഞ് 10 വർഷം ആയി .കുഞ്ഞുങ്ങൾഇല്ലാ ഇവിടെ വന്ന് 10 വർഷമായി പ്രാർത്ഥിക്കുന്നു . 2025 ജനുവരി 23 തീയതി ഒരു പെൺകുട്ടിയെ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥത്താൽ ദൈവം തന്നു അനുഗ്രഹിച്ചു .ഞാനും എൻറെ കുടുംബവും ദൈവത്തിനും,യൂദാശ്ലീഹയ്ക്ക് ഒരായിരം നന്ദി പറയുന്നു
വത്സമ്മ തോമസ്
അടൂർ ,പെരിങ്ങനാട്
30/07/2025

വത്സമ്മ തോമസ്

അടൂർ

Shared on: July 30, 2025

സാഷ്യം (01.10.1978

വിശുദ്ധ യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ ഒന്നാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് (01.10.1978)
: എൻറെ ഭാര്യ ലിസി കുട്ടി വർഗീസ് ദീർഘകാലമായി പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ രോഗങ്ങളാൽ കഷ്ടപ്പെട്ട് വരികയായിരുന്നു ധാരാളം പണം ചെലവാക്കി പ്രശസ്തരായ ഡോക്ടർമാരെ കാണിച്ചുകൊണ്ട് ചികിത്സിപ്പിച്ചു. ദിവസം രണ്ട് പ്രാവശ്യം ഇൻസുലിൻ ഇഞ്ചക്ഷൻ പതിവായി എടുത്തിരിന്നു.ആഹാരപദാർത്ഥങ്ങളുടെ ക്രമീകരണങ്ങൾ അതിനുപുറമേ . അങ്ങനെയിരിക്കെ കഴിഞ്ഞ ജൂൺ മാസത്തിൽ വയറ്റിൽ ശക്തമായ വേദന തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ ഫലിക്കാതാകയാൽ കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ കൊണ്ടു പോയി ഉദരത്തിൽ അതിസംഗീർണമായ ഒരു ഓപ്പറേഷൻ വേണമെന്ന് എന്നാൽ രോഗി വിവിധ രോഗങ്ങൾ ഉള്ള അവസ്ഥ ആയതിനാൽ ഓപ്പറേഷൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ പറഞ്ഞു ഈ വിവരം അറിഞ്ഞ ഇളമണ്ണൂർ സെൻറ് ജോർജ് പള്ളി വികാരി റവ:ഫാദർ ചാൾസ് ഓപ്രേം. ഓപ്പറേഷൻ വിജയകരമാകുന്നതിന് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയും. നൊവേന ദിവസം ഭക്തജനങ്ങളെ കൊണ്ട് പ്രാർത്ഥിപ്പിക്കുകയും ചെയ്തു. പിന്നീട് ഓപ്പറേഷൻ ഏറ്റവും വിജയകരമായി നടക്കുകയും തുടർന്ന് അത്ഭുതകരമായി എൻറെ ഭാര്യയുടെ പ്രമേഹം ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളും വിട്ടുമാറുകയും ചെയ്തു. വിശുദ്ധൻ്റെ അത്ഭുതകരമായ സഹായത്താൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്ന് വിശുദ്ധനോടുള്ള ഭക്തിയോട് കൂടി
എം ടി വർഗീസ്
'പ്രൊപ്രൈറ്റർ.ഓറിയന്റ് ടിബേഴ്സ്
കരമന ,തിരുവനന്തപുരം
01/ 10 / 1978

MT വർഗ്ഗീസ്

തിരുവന്തപുരം

Shared on: July 30, 2025

സാഷ്യം

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ഞാൻ 10 വർഷത്തോളമായി എല്ലാ വ്യാഴാഴ്ചയും ഈ ദേവാലയത്തിൽ മുടങ്ങാതെ വരുന്നു എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ യൂദാശ്ലീഹായുടെ മാധ്യസ്ഥം വഴി ലഭിച്ചിട്ടുണ്ട് .ചിലതൊക്കെ ഒരു വ്യാഴാഴ്ച വന്നു പ്രാർത്ഥിച്ചാൽ അടുത്ത വ്യാഴാഴ്ച ഇവിടെ എത്തുന്നതിനുമുമ്പ് സാധിച്ചു കിട്ടാറുണ്ട് ചില കാര്യങ്ങൾ കുറച്ചു വൈകിയാലും ഏറ്റവും മികച്ചത് തന്നെ എനിക്ക് യൂദാശ്ലീഹാസാധിച്ചു തന്നിട്ടുണ്ട്.
ഞാൻ ഇപ്പോൾ സാക്ഷ്യം എഴുതുന്നത് എന്റെ സഹോദരിയുടെ മകളുടെ കാര്യത്തിനാണ് മൂത്തമകൻ ടോവിനോ മൂന്ന് വയസ്സായിട്ടും നന്നായി സംസാരിക്കില്ലായിരുന്നു നാവിനു കെട്ടുണ്ട് സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു. ഇവിടെ വന്നു വി:യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചതിന്റെ ഫലമായി സർജറി ചെയ്യാതെ തന്നെ നന്നായി സംസാരിക്കാൻ സാധിച്ചു ഇപ്പോൾ UKG യിൽ പഠിക്കുന്നു.സഹോദരി ഇളയ മകനെ ഗർഭണി ആയിരുന്നപ്പോൾ സ്കാനിങ്ങിന് കുറച്ച് കോംപ്ലിക്കേഷൻ പറഞ്ഞു.കുട്ടിക്ക് കുറച്ച് പോരായ്മകൾ വരാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു ഇവിടെ വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി അടുത്ത സ്കാനിംഗിൽ പ്രശ്നമൊന്നും കണ്ടില്ല ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകി
എൻറെ നിയോഗങ്ങൾക്ക് എല്ലാം മാധ്യസ്ഥം വഹിച്ച സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹായിക്കും ഈശോയ്ക്കും ഒരായിരം നന്ദി സാക്ഷ്യം നൽകാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.
നിക്സൺ ജോൺ
ആവണീശ്വരം

നിക്സൺ ജോൺ

ആവണിശ്വരം

Shared on: July 23, 2025