സാഷ്യം 21/08/2025
യേശുവേ നന്ദി യേശുവേ സ്തോത്രം.
എൻറെ പേര് ലിൻ്റാ ചെറിയാൻ ഞാൻ നേഴ്സ് ആയി ദുബായിൽ ഇപ്പോൾ ജോലി ചെയ്തു ചെയ്യുന്നു. ഞാൻ വിസിറ്റിംഗ് വിസക്ക് ദുബായിൽ ജോലി അന്വേഷിച്ചു പോയി നാട്ടിലെ രണ്ടര വർഷം എക്സ്പീരിയൻസ് ഉണ്ടായിരുന്നു നാലുതവണയും വിസ റിന്യൂ ചെയ്തു .കുറെ അന്വേഷിച്ചു അവസാനം ജോലി കിട്ടാതെ സങ്കടപ്പെട്ട് നാട്ടിൽ തിരികെ വരാൻ തീരുമാനിച്ചു അമ്മയും ഞാനും ഞങ്ങൾക്ക്നാട്ടിൽ തിരിച്ചു വരാതെ ജോലി തരണമേ യൂദാശ്ലീഹായേ ഞാൻ ഇവിടെ വന്ന് സാക്ഷ്യം പറയാം എന്ന് നേർച്ച നേർന്നു. അങ്ങനെ എനിക്ക് നല്ല ഒരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചു അധികം സാലറിയോടെ എനിക്ക് ജോലി തന്നു ഇതിനു സഹായിച്ചയുടെ
യൂദാസ്ലീഹായുടെ മാധ്യസ്ഥത്തിന് നന്ദി
ലിൻ്റാ ചെറിയാൻ
കല്ലൂർ കൊട്ട് ഹൗസ്
ളാക്കൂർ
21/08/2025
ലിൻ്റൊ ചെറിയാൻ
കല്ലൂർ കോട്ട് ഹൗസ്, ളാക്കൂർ
സാഷ്യം 21/08/2025
ത്രീയേക ദൈവത്തിനു സ്തുതി .
എൻറെ മകൾ ഒരു ജോലിക്കായി പല പരീക്ഷകളും എഴുതി ഒരു ജോലിയും ലഭിച്ചില്ല. മകൾക്ക് ഒരു ജോലി ലഭിക്കാനായി രണ്ടുവർഷമായി ഈ പള്ളിയിൽ വന്ന് വിശുദ്ധ കുർബാനയയിലും, ദിവ്യകാരുണ്യ ആരാധനയിലും , നൊവേനയിലും പങ്കെടുത്തു പ്രാർത്ഥിക്കാറുണ്ട് തുടർച്ചയായി എല്ലാ ആഴ്ചകളിലും എനിക്ക് വരാൻ സാധിച്ചിട്ടില്ല . എന്നാൽ 2025 ഏപ്രിൽ മുതൽ എല്ലാ വ്യാഴാഴ്ചയും ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും നൊവേന പ്രാർത്ഥനയിലും പങ്കെടുക്കുന്നുണ്ട് .ഏപ്രിൽ 10 വ്യാഴാഴ്ച എൻറെ മകൾക്ക് ഒരു പരീക്ഷ ഉണ്ടായിരുന്നു ആ ദിവസം പരീക്ഷയുടെ തുടക്കം മുതൽ തീരുന്നതുവരെ എൻ്റെയേശുഅപ്പച്ചനോടും ,
പരിശുദ്ധ അമ്മയോടും, വിശുദ്ധ യൂദാശ്ലീഹായോടും വിശുദ്ധ ഗീവർഗീസ് സഹദായോടും സങ്കടത്തോടെ കൂടി പ്രാർത്ഥിച്ചു എൻറെ പ്രാർത്ഥന ദേവസന്നിധിയിൽ എത്തി ജൂൺ പതിനൊന്നാം തീയതി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ എൻറെ മകൾക്ക് ബാങ്കിൽ ജോലി ലഭിച്ചു. ജൂലൈ 23 തീയതി അവൾ ജോലിയിൽ പ്രവേശിച്ചു മകൾക്ക് ജോലി തന്ന് അനുഗ്രഹിച്ച യേശു അപ്പച്ചനോടും ,പരിശുദ്ധ അമ്മയോടും ,വിശുദ്ധ ഗീവർഗീസ് സഹദായോടും വിശുദ്ധ യൂദാശ്ലീഹായോടും ഒരായിരം നന്ദിയും സ്തോത്രവും അർപ്പിക്കുന്നു
എന്ന്
ലാലി , കൊല്ലം
21/08/2025
ലാലി
കൊല്ലം
സാഷ്യം 21/08/2025
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ
എൻ്റെപേര് അബിയ പത്തനംതിട്ട സ്വദേശിയാണ് ഞാൻ കുറച്ചു വർഷങ്ങളായി മരുതമൂട് പള്ളിയിൽ വരുന്ന ആളാണ്. എനിക്ക് വിട്ടുമാറാത്ത തലവേദനയും അലർജി മൂലമുള്ള തുമ്മലും ഉണ്ടായിരുന്നു . വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥതയിൽ എനിക്ക് രോഗസൗഖ്യം ലഭിച്ചു . എനിക്ക് കിട്ടിയ ഈ അനുഗ്രഹത്തിന് ദൈവത്തോട് ഞാൻ നന്ദി പറയുന്നു എന്ന്
അബിയ
പത്തനംതിട്ട
21/08/2025
അബിയ
അബിയ പത്തനംതിട്ട
സാഷ്യം 07/08/2025
ഈശോമിശിഹാ സ്തുതിയായിരിക്കട്ടെ:
ബഹുമാനപ്പെട്ട അച്ഛാ
എൻ്റെ പേര് റിനു ജിബിൻ ഞാൻ വിളക്കുടിയിൽ നിന്ന് വരുന്നു . വർഷങ്ങളായി ഞാൻ ഈ പള്ളിയിൽ ഒരു വിശ്വാസിയാണ് എൻറെ ഭർത്താവ് ജിബിൻ ബാബു ഖത്തറിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ മേലധികാരികളുടെ ഇടപെടൽ മൂലം ജോലി നഷ്ടപ്പെടുകയും ഏപ്രിൽ നാലാം തീയതി നാട്ടിൽ വരികയും ചെയ്തു. വേറെ ഒരു വരുമാനമാർഗ്ഗം ഇല്ലാത്ത സാഹചര്യത്തിൽ ഞങ്ങൾ ഏറെ ഭാരപ്പെട്ടു ഈ സമയമൊക്കെയും ഞാൻ ഉപവസിക്കുകയും വി:യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു .ദൈവത്തിനോട് അല്ലാതെ മറ്റാരോടും ഞങ്ങൾ ഈ സങ്കടം അറിയിച്ചിരുന്നില്ല. അത്ഭുതമെന്നു പറയട്ടെ ഏപ്രിൽ മാസം പകുതിയോടെ ഖത്തറിൽ നിന്നുള്ള മറ്റൊരു കമ്പനിയിൽ നിന്ന് ഇങ്ങോട്ട് ഓഫർ വരികയും കമ്പനിയുടെ നേരിട്ടുള്ള നിയമനം ആയതിനാൽ യാതൊരു പൈസ ചെലവുമില്ലാതെ ജോലിക്ക് കയറുവാൻ സാധിച്ചു . ജൂൺ 30 -ാം തീയതി
എൻ്റെ ഭർത്താവ് തിരിച്ചുപോയി. ആദി ശമ്പളം ഞങ്ങൾ ആഗ്രഹിച്ചതിലും അപ്പുറമായി ദൈവം തന്നു. ദൈവത്തിൻറെ ശക്തമായ ഇടപെടലുകൾ ഞങ്ങൾ ഈ സമയത്ത് അറിഞ്ഞു എൻറെ എല്ലാ ആവശ്യങ്ങൾക്കും അറിഞ്ഞു സഹായിച്ച സർവ്വശക്തനായ ദൈവത്തിനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ
വിശുദ്ധ' യൂദാശ്ലീഹായ്ക്കും ഒരായിരം നന്ദി
റിനു ജിബിൻ
സിബി ഭവനം
വിളക്കുടി 07/08/ 2025
റിനു ജിബിൻ
വിളക്കുടി
സാഷ്യം 0708/2025
എൻറെ മകൻ ജിജു മൈക്കിളിന് യൂറിക് ആസിഡ് എന്ന രോഗം ബാധിച്ചു പല ആശുപത്രികളിലും ചികിത്സച്ചെങ്കിലും അസുഖം പൂർണ്ണമായി മാറിയില്ല. ശരീരം മുഴുവൻ നീര് ബാധിച്ച് വേദനയും , കിടപ്പിലായിരുന്നു ജോലിക്ക് പോകാൻ കഴിയാതെയും ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിൽ രോഗം കൂടുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. ഈ അവസരത്തിൽ ഞാൻ 9 വെള്ളിയാഴ്ച ഇവിടെ വന്ന് വി.കുർബ്ബാനയിലും, ദിവ്യകാരുണ്യ ആരാധനയിലും ,നൊവേനയിലും പങ്കു കൊള്ളാമെന്ന് നിയോഗം വെച്ചു പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നു.സൗഖ്യം നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദിയും പ്രാർത്ഥനയും സമർപ്പിക്കുന്നു എന്ന്
അൽഫോൻസ പി എം
മണിവിളയിൽ വീട്
ആയിരനല്ലൂർ , ഇടമൺ
07/08/2025
അൽഫോൺസാ P M
ഇടമൺ
സാഷ്യം
ഇളമണ്ണൂർ,മരുതിമൂട് സെൻ്റ്. ജോർജ് ദൈവാലയത്തിനോട് അനുബന്ധിച്ച് വിശുദ്ധ:യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി. സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ മൂന്നാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് ( 28 -12 - 1978 )
ഉത്തിഷ്ട കാര്യത്തിന് ഉപകാരസ്മരണ
ഗൾഫിൽ എൻറെ മകൻറെ ജോലി നഷ്ടപ്പെടും എന്ന് മിക്കവാറും തീർച്ചയായും സന്ദർഭത്തിൽ ഞാൻ വിശുദ്ധ. യുദതദ്ദേവൂസിൻ്റെ മാധ്യസ്ഥം തേടി മുട്ടിപ്പായി പ്രാർത്ഥിക്കുകയും നേർച്ച നേരുകയും ചെയ്തു .അത്ഭുതമെന്നു പറയട്ടെ താമസംകൂടതെ അവന് അവിടെ ജോലി സ്ഥിരതലഭിച്ചിട്ടുള്ളതായ സന്തോഷവാർത്ത എനിക്ക് കിട്ടി .ആയതിന് വിശുദ്ധനോടുള്ള എൻറെ ഹൃദയ നിർഭരമായ കൃതജ്ഞത രേഖപ്പെടുത്തുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്
എന്ന് ഭക്തിപൂർവ്വം
മറിയക്കുട്ടി അബ്രു
ഗ്രീൻ വ്യൂ കോട്ടേജ്
കല്ലിൽ കടവ് , പത്തനാപുരം ( 28.12.1978 )
മറിയക്കുട്ടി അബ്രു
പത്തനാപുരം
സാഷ്യം
ഇളമണ്ണൂർ,മരുതിമൂട് സെൻ്റ്. ജോർജ് ദൈവാലയത്തിനോട് അനുബന്ധിച്ച് വിശുദ്ധ:യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി. സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ രണ്ടാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് ( 01/ 10 / 1978 )
ഞാൻ യാക്കോബായ സമുദായക്കാരനാണ്. വളരെ നാളായി സാമാന്യ വിദ്യാഭ്യാസവും യോഗ്യതയും ഉണ്ടെങ്കിലും സ്ഥിരമായ ജോലി കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ ഇളമണ്ണൂർ മരുതിമൂട് സെൻറ് ജോർജ് ദൈവാലയത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള സെൻ്റ്.ജൂഡ് കുരിശടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ അത്ഭുത ശക്തിയെ പറ്റി അറിയുകയും എൻ്റെ ഉദ്ദേശ സാധ്യതയ്ക്കുവേണ്ടി ഒരു നേർച്ച നേരുകയും ചെയ്തു. അതിനുശേഷം ഒരാഴ്ചയ്ക്കകം എനിക്ക് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ സ്ഥിരമായ ഒരു ജോലി കിട്ടി ഇത് വിശുദ്ധ : യൂദാതദേവൂസിന്റെ മാധ്യസ്ഥ സഹായത്താൽ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്ന് ഭക്തിപൂർവ്വം
വി പി രാജു , കുറുങ്ങാട്ടി , വടക്കടത്തുകാവ്
അടൂർ 01 10.1978
വി.പി രാജു
അടൂർ
സാഷ്യം. 30 / 07/ 2025
ദൈവത്തിനു സ്തുതി
വിശുദ്ധ. യൂദാശ്ലീഹായുടെ ഒരു വിശ്വാസിയാണ് ഞാൻ 25 വർഷമായി ഞാൻ ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നുണ്ട് .എനിക്ക് രണ്ടു മക്കളെ ദൈവം തന്നു . മകളുടെ കല്യാണം കഴിഞ്ഞ് 10 വർഷം ആയി .കുഞ്ഞുങ്ങൾഇല്ലാ ഇവിടെ വന്ന് 10 വർഷമായി പ്രാർത്ഥിക്കുന്നു . 2025 ജനുവരി 23 തീയതി ഒരു പെൺകുട്ടിയെ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥത്താൽ ദൈവം തന്നു അനുഗ്രഹിച്ചു .ഞാനും എൻറെ കുടുംബവും ദൈവത്തിനും,യൂദാശ്ലീഹയ്ക്ക് ഒരായിരം നന്ദി പറയുന്നു
വത്സമ്മ തോമസ്
അടൂർ ,പെരിങ്ങനാട്
30/07/2025
വത്സമ്മ തോമസ്
അടൂർ
സാഷ്യം (01.10.1978
വിശുദ്ധ യൂദാശ്ലീഹായുടെ കുരിശടി സ്ഥാപിച്ചതിനു ശേഷം യൂദാശ്ലീഹായുടെ നാമത്തിൽ നൊവേനയും, വിശുദ്ധ കുർബാനയും തുടങ്ങി സാക്ഷ്യം രേഖപ്പെടുത്താൻ വെച്ചിരുന്ന ബുക്കിൽ ഒന്നാമതായി രേഖപ്പെടുത്തിയ സാക്ഷ്യം ഇതാണ് (01.10.1978)
: എൻറെ ഭാര്യ ലിസി കുട്ടി വർഗീസ് ദീർഘകാലമായി പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ രോഗങ്ങളാൽ കഷ്ടപ്പെട്ട് വരികയായിരുന്നു ധാരാളം പണം ചെലവാക്കി പ്രശസ്തരായ ഡോക്ടർമാരെ കാണിച്ചുകൊണ്ട് ചികിത്സിപ്പിച്ചു. ദിവസം രണ്ട് പ്രാവശ്യം ഇൻസുലിൻ ഇഞ്ചക്ഷൻ പതിവായി എടുത്തിരിന്നു.ആഹാരപദാർത്ഥങ്ങളുടെ ക്രമീകരണങ്ങൾ അതിനുപുറമേ . അങ്ങനെയിരിക്കെ കഴിഞ്ഞ ജൂൺ മാസത്തിൽ വയറ്റിൽ ശക്തമായ വേദന തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ ഫലിക്കാതാകയാൽ കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ കൊണ്ടു പോയി ഉദരത്തിൽ അതിസംഗീർണമായ ഒരു ഓപ്പറേഷൻ വേണമെന്ന് എന്നാൽ രോഗി വിവിധ രോഗങ്ങൾ ഉള്ള അവസ്ഥ ആയതിനാൽ ഓപ്പറേഷൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ പറഞ്ഞു ഈ വിവരം അറിഞ്ഞ ഇളമണ്ണൂർ സെൻറ് ജോർജ് പള്ളി വികാരി റവ:ഫാദർ ചാൾസ് ഓപ്രേം. ഓപ്പറേഷൻ വിജയകരമാകുന്നതിന് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയും. നൊവേന ദിവസം ഭക്തജനങ്ങളെ കൊണ്ട് പ്രാർത്ഥിപ്പിക്കുകയും ചെയ്തു. പിന്നീട് ഓപ്പറേഷൻ ഏറ്റവും വിജയകരമായി നടക്കുകയും തുടർന്ന് അത്ഭുതകരമായി എൻറെ ഭാര്യയുടെ പ്രമേഹം ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളും വിട്ടുമാറുകയും ചെയ്തു. വിശുദ്ധൻ്റെ അത്ഭുതകരമായ സഹായത്താൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്ന് വിശുദ്ധനോടുള്ള ഭക്തിയോട് കൂടി
എം ടി വർഗീസ്
'പ്രൊപ്രൈറ്റർ.ഓറിയന്റ് ടിബേഴ്സ്
കരമന ,തിരുവനന്തപുരം
01/ 10 / 1978
MT വർഗ്ഗീസ്
തിരുവന്തപുരം
സാഷ്യം
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ഞാൻ 10 വർഷത്തോളമായി എല്ലാ വ്യാഴാഴ്ചയും ഈ ദേവാലയത്തിൽ മുടങ്ങാതെ വരുന്നു എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ യൂദാശ്ലീഹായുടെ മാധ്യസ്ഥം വഴി ലഭിച്ചിട്ടുണ്ട് .ചിലതൊക്കെ ഒരു വ്യാഴാഴ്ച വന്നു പ്രാർത്ഥിച്ചാൽ അടുത്ത വ്യാഴാഴ്ച ഇവിടെ എത്തുന്നതിനുമുമ്പ് സാധിച്ചു കിട്ടാറുണ്ട് ചില കാര്യങ്ങൾ കുറച്ചു വൈകിയാലും ഏറ്റവും മികച്ചത് തന്നെ എനിക്ക് യൂദാശ്ലീഹാസാധിച്ചു തന്നിട്ടുണ്ട്.
ഞാൻ ഇപ്പോൾ സാക്ഷ്യം എഴുതുന്നത് എന്റെ സഹോദരിയുടെ മകളുടെ കാര്യത്തിനാണ് മൂത്തമകൻ ടോവിനോ മൂന്ന് വയസ്സായിട്ടും നന്നായി സംസാരിക്കില്ലായിരുന്നു നാവിനു കെട്ടുണ്ട് സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു. ഇവിടെ വന്നു വി:യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചതിന്റെ ഫലമായി സർജറി ചെയ്യാതെ തന്നെ നന്നായി സംസാരിക്കാൻ സാധിച്ചു ഇപ്പോൾ UKG യിൽ പഠിക്കുന്നു.സഹോദരി ഇളയ മകനെ ഗർഭണി ആയിരുന്നപ്പോൾ സ്കാനിങ്ങിന് കുറച്ച് കോംപ്ലിക്കേഷൻ പറഞ്ഞു.കുട്ടിക്ക് കുറച്ച് പോരായ്മകൾ വരാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു ഇവിടെ വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി അടുത്ത സ്കാനിംഗിൽ പ്രശ്നമൊന്നും കണ്ടില്ല ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകി
എൻറെ നിയോഗങ്ങൾക്ക് എല്ലാം മാധ്യസ്ഥം വഹിച്ച സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹായിക്കും ഈശോയ്ക്കും ഒരായിരം നന്ദി സാക്ഷ്യം നൽകാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.
നിക്സൺ ജോൺ
ആവണീശ്വരം
നിക്സൺ ജോൺ
ആവണിശ്വരം